പെരുമ്പിലാവില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി. ആല്‍ത്തറ സ്വദേശി ലിഷോയി(28), പെരുമ്പിലാവ് കറുപ്പന്‍ വീട്ടില്‍ ബാദുഷ (28) എന്നിവരെയാണ് സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. കഴിഞ്ഞ മാര്‍ച്ച് 21ന് രാത്രി 8 30ന് പെരുമ്പിലാവ് ആല്‍ത്തറ നാല് സെന്റ് നഗറില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ കടവല്ലൂര്‍ സ്വദേശിയും നിലവില്‍ മരത്തംകോട് താമസിച്ചുവരികയുമായ കൊട്ടിലിങ്ങല്‍ അക്ഷയ് കുത്തന്‍ ആണ് കൊല്ലപ്പെട്ടത്. കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുവന്നത്.
Home Bureaus Perumpilavu യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളുമായി പോലിസ് തെളിവെടുപ്പ് നടത്തി