പുന്നയൂര്‍കുളം മാവിന്‍ച്ചുവട് 5-ാം വാര്‍ഡില്‍ പാലക്കല്‍ ഭഗവതി ക്ഷേത്രത്തിനു സമീപം പഞ്ചായത്ത് റോഡില്‍ സ്വകാര്യ വ്യക്തികള്‍ കമ്പിവേലി കെട്ടി. നാട്ടുകാര്‍ പഞ്ചായത്തില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് ഇടപെട്ട് കമ്പിവേലി പൊളിച്ചു നീക്കി. പ്രദേശവാസികള്‍ തമ്മിലുള്ള വഴി തര്‍ക്കത്തെ തുടര്‍ന്ന് ഒരു വിഭാഗമാണ് കമ്പി വേലി കെട്ടിയത്. പഞ്ചായത്ത് റോഡിന് അരികില്‍ സ്വകാര്യ വ്യക്തിയുടെ മതിലിന് പുറത്ത് രണ്ടടിയോളം കയ്യേറിയാണ് കമ്പി വേലി സ്ഥാപിച്ചത്.