രാഷ്ട്രീയ വിശദീകരണ കാല്‍നട ജാഥയ്ക്ക് തുടക്കമായി

ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ യുഡിഎഫ് – എസ്ഡിപിഐ കൂട്ടുകെട്ടിനെതിരെ സിപിഐ (എം) സംഘടിപ്പിക്കുന്ന രാഷ്ട്രീയ വിശദീകരണ കാല്‍നട ജാഥയ്ക്ക് തുടക്കമായി. കല്ലഴിക്കുന്ന് സെന്ററില്‍ സിപിഐ (എം) ജില്ല സെക്രട്ടറിയേറ്റ് അംഗം എം ബാലാജി ജാഥ ഉദ്ഘാടനം ചെയ്തു.

ഫാസിസ്റ്റ് സഖ്യങ്ങള്‍ക്കെതിരെയുള്ള ജനകീയ പ്രതിരോധം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സിപിഐ എം ചൊവ്വന്നൂരില്‍ രാഷ്ട്രീയ വിശദീകരണ കാല്‍നട ജാഥ സംഘടിപ്പിച്ചിരിക്കുന്നത്.കെ.കെ സതീശന്‍ ക്യാപ്റ്റനായ ജാഥയില്‍ മിറാഷ് വൈസ് ക്യാപ്റ്റനും പ്രശാന്ത് മാസ്റ്റര്‍ മാനേജറുമാണ്. പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ജാഥ പര്യടനം നടത്തും. സ്വീകരണ കേന്ദ്രങ്ങളില്‍ ഏരിയ കമ്മിറ്റി അംഗങ്ങള്‍ ജാഥയെ അഭിസംബോധന ചെയ്യും.

ADVERTISEMENT