ബ്ലൂമിങ് ബഡ്‌സ് ബഥാനിയ സ്‌കൂളില്‍ മലിനീകരണ പ്രതിരോധദിനം ആചരിച്ചു

വെള്ളിത്തിരുത്തി ബ്ലൂമിങ് ബഡ്‌സ് ബഥാനിയ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ ദേശീയ മലിനീകരണ പ്രതിരോധദിനം ആചരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷേബ ജോര്‍ജ് സന്ദേശം നല്‍കി. ദിനാചരണത്തോടനുബന്ധിച്ച് നാലാം ക്ലാസ് വിദ്യാര്‍ഥികള്‍ പ്രസംഗം, പാട്ട്, സ്‌കിറ്റ് എന്നിവ അവതരിപ്പിച്ചു. മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്‌കരിച്ചും മരങ്ങള്‍ നട്ടുപിടിപ്പിച്ചും ജലാശയങ്ങളെ മലിനമാക്കാതെ സംരക്ഷിച്ചും നിലനിര്‍ത്തേണ്ടത് ഓരോ മനുഷ്യന്റെയും ഉത്തരവാദിത്തമാണ് എന്ന സന്ദേശം ഉയര്‍ത്തിക്കാട്ടുന്ന സ്‌കിറ്റും ശ്രദ്ധേയമായി. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ബെഞ്ചമിന്‍ ഒ.ഐ.സി, പ്രിന്‍സിപ്പല്‍ ഷേബ ജോര്‍ജ്, വൈസ് പ്രിന്‍സിപ്പല്‍ രാധാമണി സി, അധ്യാപകരായ സ്മിജ എം.എസ്, സ്വര്‍ണ കുമാരി കെ.വി, രാഖി യു. ബി എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
Malaya Image 1

Post 3 Image