പൂങ്കുന്നം – കല്ലുംപുറം സംസ്ഥാന പാത നിര്‍മ്മാണം; ഗതാഗത കുരുക്ക് രൂക്ഷം

പൂങ്കുന്നം മുതല്‍ കല്ലുംപുറം വരെയുള്ള സംസ്ഥാന പാതയുടെ നിര്‍മ്മാണം പുരോഗിക്കുന്നതോടപ്പം ഗതാഗത കുരുക്കും രൂക്ഷമാകുന്നു. കുന്നംകുളം മുതല്‍ അക്കിക്കാവ് വരെയുള്ള റോഡിന്റെ വീതി വര്‍ദ്ധിപ്പിക്കുകയും പുതയ ജലവിതരണ പൈപ്പ് സ്ഥാപിക്കുകയും ചെയ്യുന്ന പ്രവര്‍ത്തികളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് അക്കിക്കാവ് മുതല്‍ പറേമ്പാടം വരെ കുന്നംകുളം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ മാത്രമാണ് കടത്തിവിടുന്നത്.

കോഴിക്കോട് – പട്ടാമ്പി ഭാഗത്തേക്കുള്ള വാഹനങ്ങള്‍ പോര്‍ക്കുളം പഴഞ്ഞി ജറുസലേം വഴിയാണ് തിരിച്ചു വിടുന്നത്. അക്കിക്കാവിലാണ് ഗതാഗത കുരുക്ക് രൂക്ഷമാകുന്നത്. കൊങ്ങണൂര്‍ , അകതിയൂര്‍ വഴികളിലൂടെ പ്രധാന പാതയിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നതാണ് അക്കിക്കാവില്‍ ഗതാഗതക്കുരുക്കിന് പ്രധാന കാരണം.

 

 

ADVERTISEMENT