കരിയന്നൂര്‍ ശിവ വിഷ്ണു ക്ഷേത്രത്തില്‍ പൂരം ആഘോഷിച്ചു

എരുമപ്പെട്ടി കരിയന്നൂര്‍ ശിവ വിഷ്ണു ക്ഷേത്രത്തില്‍ പൂരം ആഘോഷിച്ചു. രാവിലെ നവകം, പഞ്ചഗവ്യം, വിശേഷാല്‍ പൂജകള്‍ എന്നിവ നടന്നു. കക്കാട് വാസുദേവന്‍ നമ്പൂതിരി പൂജകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. രാത്രി എട്ടുമണിയോടെ വിവിധ ദേശ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ശിങ്കാരിമേളം, കൈക്കൊട്ടിക്കളി പാട്ട്, തമ്പോല, കാവടി എന്നിവ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു.

ADVERTISEMENT