ചാലിശേരി കവുക്കോട് ശ്രീ കുളത്താണി വിഷ്ണു ശാസ്ത ക്ഷേത്രത്തിലെ പൂരമഹോല്‍സവം മാര്‍ച്ച് 4 ചൊവ്വാഴച ആഘോഷിക്കും. രാവിലെ നാലിന് നടതുറക്കലിനുശേഷം വിശേഷാല്‍ പൂജകള്‍ക്ക് മേല്‍ശാന്തി മംഗലത്ത് നാരായണന്‍ നമ്പൂതിരി കാര്‍മ്മികത്വം വഹിക്കും. ഉച്ചക്ക് 3 ന് ദേവസ്വം പൂരം എഴുന്നെള്ളിപ്പ് നടക്കും ശങ്കരപാട്ടില്‍ പരമേശ്വരന്‍ നായര്‍ തുടര്‍ന്ന് പന്ത്രണ്ടിലധികം ദേശ പൂരങ്ങള്‍ ക്ഷേത്രത്തിലെത്തും. രാത്രിയില്‍ ദീപരാധന, ചുറ്റുവിളക്ക് ,കൊമ്പ് പറ്റ് ,കുഴല്‍പറ്റ് ,തായമ്പക എന്നിവ നടക്കും. പുലര്‍ച്ചെ 3 മണിക്ക് താലത്തോടുകൂടി ദേവസ്വം പൂരം എഴുന്നെള്ളിപ്പ് നടക്കും. ചൊവ്വാഴ്ച രാത്രി എട്ടിന് ഗാനമേളയും ഉണ്ടാകും. പൂരാഘോഷത്തിന് കുളത്താണി ദേവസ്വം പ്രസിഡന്റ് കെ ശങ്കരന്‍നായര്‍, സെക്രട്ടറി കെ രവീന്ദ്രന്‍, ട്രഷറര്‍ ഗോവിന്ദന്‍ നായര്‍ എന്നിവരടങ്ങുന്ന ദേവസ്വം കമ്മിറ്റി നേതൃത്വം നല്‍കും.