ചാലിശ്ശേരി കവുക്കോട് ശ്രീ കുളത്താണി വിഷ്ണു ശാസ്ത ക്ഷേത്രത്തിലെ പൂരമഹോല്‍സവം ആഘോഷിച്ചു. രാവിലെ നാലിന് നടതുറന്നു വിശേഷാല്‍ പൂജകള്‍ക്ക് മേല്‍ശാന്തി മംഗലത്ത് നാരായണന് നമ്പൂതിരി കാര്‍മ്മികത്വം വഹിച്ചു. ഉച്ചക്ക് 3 ന് ദേവസ്വം പൂരം എഴുന്നെള്ളിപ്പില്‍ ഗജവീരന് വടക്കുന്നാഥന് ശിവന് തിടമ്പേറ്റി. പൂരാഘോഷത്തിന് കുളത്താണി ദേവസ്വം പ്രസിഡന്റ് കെ ശങ്കരന്‍നായര്‍, സെക്രട്ടറി കെ രവീന്ദ്രന്, ട്രഷറര്‍ ഗോവിന്ദന് നായര്‍ എന്നിവരടങ്ങുന്ന ദേവസ്വം കമ്മിറ്റി നേതൃത്വം നല്കി.



