ജനകീയനായ മഹാഇടയന് യാത്രാമൊഴിയേകി ലോകം

ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് കണ്ണീരോടെയും ആദരവോടെയും വിട നല്‍കി ലോകം. പാപ്പയുടെ ആഗ്രഹം പോലെ തന്നെ സാന്താ മറിയ മജോറ ബസലിക്കയില്‍ ആണ് പാപ്പയുടെ ഭൗതിക ശരീരം അടക്കം ചെയ്തത്. തന്റെ ശവകുടീരം അലങ്കാരങ്ങളൊന്നുമില്ലാതെ, ലളിതമായി, നിലത്തായിരിക്കണം എന്നായിരുന്നു പാപ്പ തന്റെ മരണപത്രത്തില്‍ പറഞ്ഞിരുന്നത്. പാപ്പയുടെ സംസ്‌കാര ചടങ്ങുകള്‍ സ്വകാര്യമായിട്ടാണ് നടത്തിയത്.

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലായിരുന്നു പാപ്പയുടെ സംസ്‌കാര ശുശ്രൂഷകളുടെ തുടക്കം. അന്തിമോപചാരമര്‍പ്പിക്കാന്‍ ട്രംപും സെലന്‍സ്‌കിയും ഇന്ത്യന്‍ രാഷ്ട്രപതിയും അടക്കം 130 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധി സംഘം വത്തിക്കാനിലെത്തിയിരുന്നു. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30നാണ് സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിച്ചത്. ചത്വരത്തിലെ ചടങ്ങുകള്‍ക്കുശേഷം ഭൗതികശരീരം നാലു കിലോമീറ്റര്‍ അകലെയുള്ള സെന്റ് മേരി മേജര്‍ ബസിലിക്കയിലേക്ക് വിലാപയാത്രയായിട്ടാണ് എത്തിച്ചത്. വിലാപയാത്രയിലുടനീളം വഴിനീളെ വെള്ളപ്പൂക്കളുമായി ജനസാഗരമാണ് കാത്തിരുന്നത്.

ADVERTISEMENT