പോര്‍ക്കുളം പഞ്ചായത്ത് ഭിന്നശേഷി കലോത്സവം നടത്തി

ഭിന്നശേഷി വിഭാഗത്തിലുള്ളവരുടെ മാനസീകവും ശാരീരവുമായ ഉല്ലാസത്തിനായി പോര്‍ക്കുളം പഞ്ചായത്ത് ഭിന്ന ശേഷി കലോത്സവം നടത്തി. കരുവാന്‍പടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വര്‍ണ്ണ ചിറകുകള്‍ എന്ന പേരില്‍ നടത്തിയ ആഘോഷങ്ങളുടെ ഉദ്ഘാടനം പ്രസിഡണ്ട് അഡ്വ. കെ രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശിഷ ശശി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സിന്ധു ബാലന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഖില മുഖേഷ്, കെ. സി. കുഞ്ഞന്‍, പഞ്ചായത്ത് ജനപ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും, രക്ഷിതാക്കളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. ഐ.സി.ഡി.എസ് ചെയര്‍ പേഴ്‌സണ്‍ അനിത, അങ്കണവാടി അദ്ധ്യാപകര്‍, ഹെല്‍പ്പെര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. കലാപരിപാടികള്‍ അവതരിപ്പിച്ച എല്ലാവര്‍ക്കും സമ്മാനങ്ങളും വിതരണം ചെയ്തു.

ADVERTISEMENT