പോര്‍ക്കുളം എം.കെ.എം. യു.പി. സ്‌കൂളിലെ പ്രീ-പ്രൈമറി വിഭാഗം യു.കെ.ജി. വിദ്യാര്‍ത്ഥികളുടെ കോണ്‍വൊക്കേഷന്‍ ചടങ്ങ് നടന്നു.
പി.ടി.എ. പ്രസിഡണ്ടും വാര്‍ഡ് മെമ്പറുമായ കെ.കെ. രതീഷ് ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ കോര്‍പറേറ്റ് മാനേജര്‍ ഫാദര്‍ വര്‍ഗ്ഗീസ് വാഴപ്പള്ളി അദ്ധ്യക്ഷയായി. എം.പി.ടി.എ. പ്രസിഡണ്ട് ശരണ്യ മനോജ്, പോര്‍ക്കുളം ഗ്രാമപഞ്ചായത്ത് അംഗം സിന്ധു ബാലന്‍ എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ കോര്‍പ്പറേറ്റ് മാനേജര്‍ ഫാദര്‍ വര്‍ഗ്ഗീസ് വാഴപ്പിള്ളി കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും , പി.ടി.എ. പ്രസിഡണ്ട് കെ.കെ. രതീഷ് മെഡലുകളും വിതരണം ചെയ്തു. പ്രധാന അധ്യാപിക സ്റ്റെനി കെ.സ്റ്റീഫന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ലിജോ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. പ്രീ-പ്രൈമറി വിഭാഗം അധ്യാപികമാരായ മേരി പി.ജെ, പി. പ്രീതി എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. കെ.ജി വിഭാഗം വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.



