തൊഴിലുറപ്പ് പദ്ധതി തകര്‍ക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹ നയങ്ങള്‍ക്കെതിരെ കടങ്ങോട് പഞ്ചായത്ത് തൊഴിലുറപ്പ് യൂണിയന് കമ്മറ്റിയുടെ നേതൃത്വത്തില്‍ മരത്തങ്ങോട് പോസ്റ്റ് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി. തൊഴിലുറപ്പ് തൊഴിലാളി യൂണിയന്റെ തൃശ്ശൂര്‍ ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം പി എസ് പ്രസാദ് ഉദ്ഘാടനം ചെയ്തു. രമണി രാജന് അധ്യക്ഷയായി. കുന്നംകുളം എംഎല്‍എ എ സി മൊയ്തീന്, ഫ്രാന്‍സിസ് കൊള്ളന്നൂര്‍, പി എസ് പുഷോത്തമന്‍, വി ശങ്കരനാരായണന് എന്നിവര്‍ പങ്കെടുത്തു.



