കാട്ടകാമ്പാല്‍ പഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.ടി.ശങ്കരപ്പണിക്കര്‍ എന്ന അപ്പുമാസ്റ്ററുടെ ഇരുപത്തിമൂന്നാം ചരമവാര്‍ഷികം ആചരിച്ചു. അനുസ്മരണ സമ്മേളനം ജോസഫ് ചാലിശേരി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് എം.എം. അലി അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് നേതാക്കളായ എം.എസ്. മണികണ്ഠന്‍, കെ.ജയശങ്കര്‍, സി.വി.ജോയ്, സോണി സക്കറിയ, സാംസണ്‍ പുലിക്കോട്ടില്‍, എം.എ.അബ്ദുള്‍ റഷീദ്, വി.കെ. മുഹമ്മദ്, കെ.എ. ജ്യോതിഷ് തുടങ്ങിയവര്‍ സംസാരിച്ചു.