പി.ആര്‍ രാജന്റെ 11-ാം ചരമവാര്‍ഷികദിനം ആചരിച്ചു

സി പി ഐ എം മുന്‍ ജില്ലാ സെക്രട്ടറിയും രാജ്യസഭ അംഗവുമായിരുന്ന പി.ആര്‍ രാജന്റെ 11-ാം ചരമവാര്‍ഷികദിനം ആചരിച്ചു. ചിറ്റാട്ടുകര ലോക്കല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെ ഭാഗമായി ലോക്കല്‍ അതിര്‍ത്തിയിലെ ബ്രാഞ്ചുകളില്‍ പതാക ഉയര്‍ത്തി അനുസ്മരണം നടത്തി.  ചിറ്റാട്ടുകരയില്‍ നടന്ന അനുസ്മരണ ചടങ്ങ് മണലൂര്‍ ഏരിയ കമ്മിറ്റി അംഗം പി.ജി സുബിദാസ് ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി ബി.ആര്‍ സന്തോഷ് അദ്ധ്യക്ഷനായി.സി എഫ് രാജന്‍, എ.സി രമേഷ്, കൃഷ്ണന്‍ തുപ്പത്ത്, പി ആര്‍ ബിനേഷ് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT