മേലെ അക്കിക്കാവ് ജംഗ്ഷനിലെ മരണക്കുഴിയില്‍ അലര്‍ട്ട് ബോര്‍ഡ് സ്ഥാപിച്ച് എസ് ഡി പി ഐ യുടെ പ്രതിഷേധം. രാത്രികാലങ്ങളില്‍ വെളിച്ചക്കുറവും മഴയും കാരണം വാഹനങ്ങള്‍ കുഴിയില്‍ വീണ് നിരവധി അപകടങ്ങളാണ് ജംഗ്ഷനില്‍ ഉണ്ടാകുന്നത്. കാലാകാലങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍ പെരുമ്പിലാവ് മുതല്‍ കുന്നംകുളം വരെ റോഡിലൂടെയുള്ള യാത്ര ജീവന്‍മരണ പോരാട്ടമാവുകയാണ്. അധികൃതര്‍ ഉടന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരം തുടങ്ങുമെന്ന് എസ് ഡി പി ഐ കരിക്കാട് ബ്രാഞ്ച് പ്രസിഡന്റ് ഷെരീഫ് അലുങ്ങല്‍ പറഞ്ഞു. വൈസ് പ്രസിഡന്റ് ആബിദ് , സെക്രട്ടറി അനസ് എന്നിവര്‍ സംബന്ധിച്ചു.
Home  Bureaus  Perumpilavu  മേലെ അക്കിക്കാവ് ജംഗ്ഷനിലെ മരണക്കുഴിയില്‍ അലര്‍ട്ട് ബോര്‍ഡ് സ്ഥാപിച്ച് എസ് ഡി പി ഐ യുടെ...
 
                 
		
 
    
   
    