26.5 C
Kunnamkulam
Monday, July 13, 2026
Home Bureaus Kunnamkulam ഒനീറോ ജംഗ്ഷനില്‍ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ദിശ സൂചക ബോര്‍ഡില്‍ ഇടിച്ചു

ഒനീറോ ജംഗ്ഷനില്‍ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ദിശ സൂചക ബോര്‍ഡില്‍ ഇടിച്ചു

കുന്നംകുളം ഒനീറോ ജംഗ്ഷനില്‍ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ പോലീസ് സ്ഥാപിച്ച ദിശ സൂചക ബോര്‍ഡില്‍ ഇടിച്ച് അപകടം. അപകടത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് പരിക്കേറ്റു. കക്കാട് സ്വദേശി സ്രാമ്പിക്കല്‍ വീട്ടില്‍ 32 വയസ്സുള്ള ബിജുരാജിനാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രി 9 മണിയോടെയാണ് അപകടമുണ്ടായത്. കാണിപ്പയ്യൂര്‍ ഭാഗത്തുനിന്ന് കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് ഒനീറോ ജംഗ്ഷനില്‍ പോലീസ് സ്ഥാപിച്ച വണ്‍വേ മുന്നറിയിപ്പ് ബോര്‍ഡിലും ഒനിറോ ജംഗ്ഷന്‍ സ്തൂപത്തിലും ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ തലക്കുള്‍പ്പെടെ പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവറെ കുന്നംകുളം ലൈഫ് കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്നംകുളം ദയ റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

ADVERTISEMENT
error: Content is protected !!