പാലയൂര്‍ ആലപ്പാട്ട് വൈലി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം നടത്തി

പാലയൂര്‍ ആലപ്പാട്ട് വൈലി ക്ഷേത്രത്തില്‍ ഭദ്രകാളിയുടെയും ഭഗവതിയുടെയും പ്രതിഷ്ഠാദിനം നടന്നു. ഉപദേവന്മാരായ മുത്തപ്പന്‍, വീരഭദ്രന്‍,ഘണ്ടാകര്‍ണന്‍, ഗുളികന്‍ എന്നിവരുടെയും നാഗ പ്രതിഷ്ഠയും നടന്നു, രാവിലെ ക്ഷേത്രത്തില്‍ നിര്‍മ്മാല്യം കലാശാഭിഷേകം എന്നിവക്ക് അനൂപ് ശന്തി നേതൃത്വം നല്കി.
ഞായറാഴ്ച വൈകീട്ട് ഒരുമനയൂര്‍ കൊറോട്ട് ഭദ്രകാളി ക്ഷേത്രത്തില്‍ നിന്നും താലം വരവും വൈശാഖ് പള്ളിപൂറത്തിന്റെ നേതൃത്വത്തില്‍ 51 പേരുടെ പാണ്ടി മേളവും നടക്കും പുലര്‍ച്ചെ നടക്കുന്ന ഗുരുതി പൂജയോടെ നാലു ദിവസമായി നടന്നു വന്നിരുന്ന പുന:പ്രതിഷ്ഠ ചടങ്ങുകള്‍ പൂര്‍ത്തിയാവും

ADVERTISEMENT