കേരള പ്രവാസി സംഘം പുന്നയൂര്‍ക്കുളം വെസ്റ്റ് മേഖല കണ്‍വെന്‍ഷന്‍ നടത്തി

കേരള പ്രവാസി സംഘം പുന്നയൂര്‍കുളം വെസ്റ്റ് മേഖല കണ്‍വെന്‍ഷന്‍ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ശാലിനി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. അണ്ടത്തോട് വി.പി.മാമു സ്മാരക ഹാളില്‍ നടത്തിയ യോഗത്തിന് ഇ.പി.സുഭാഷ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ബാഹുലേയന്‍ പള്ളിക്കര, സിപിഐഎം പുന്നയൂര്‍കുളം വെസ്റ്റ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എ.ഡി.ധനീപ്, പ്രവാസി സംഘം ജില്ലാ കമ്മിറ്റി അംഗം ഷെരിഫ് തളികശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു. വി.താജുദ്ദിന്‍ പാനല്‍ അവതരിപ്പിച്ചു. 15 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് അസ്ലം കണക്കക്കോട്ട്, സെക്രട്ടറി മൂസ ആലത്തയില്‍, ട്രഷറര്‍ അബ്ദുള്ള വിരുത്തിയില്‍ എന്നിവരെ തെരഞ്ഞെടുത്തു. ഏരിയ സമ്മേളന പ്രതിനിധികളായി 15 എക്‌സിക്യൂട്ടീവ് അംഗങ്ങളെ തെരഞ്ഞെടുത്തു.

ADVERTISEMENT