കുന്നംകുളം വൈ.എം.സി.എയുടെ അഖില ലോക പ്രാര്‍ത്ഥനാ വാരത്തിന് തുടക്കമായി. നവംബര്‍ 14,15,16 തിയതികളില്‍ കുന്നംകുളം വൈഎംസിഎ ഹാളിലാണ് അഖിലലോക പ്രാര്‍ത്ഥനാ വാരം ആചരിക്കുന്നത്. ‘വിശ്വാസയാത്ര പ്രപഞ്ചത്തിലൂടെ’ എന്നതാണ് വിഷയം. ചിറളയം സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച് വികാരി ഫാ. ഡെയ്‌സണ്‍ മുണ്ടോപുറം പ്രാരംഭ പ്രാര്‍ത്ഥന നടത്തി ചടങ്ങിന് തുടക്കം കുറിച്ചു. കുന്നംകുളം മലങ്കര ഓര്‍ത്തഡോക്‌സ് സഭ ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് മെത്രാപോലീത്ത ഉദ്ഘാടനം ചെയ്തു. വൈ എം സി എ പ്രസിഡന്റ് പി.രഞ്ചന്‍ മാത്യു അധ്യക്ഷനായി. കുന്നംകുളം വൈഎംസിഎ രൂപീകരിച്ച പുതിയ ക്വയര്‍ ഗാന സംഘത്തിന്റെ ഗാന ശുശ്രൂഷയും നടന്നു. ചടങ്ങിന് സെക്രട്ടറി ജോജു പാപ്പു സ്വാഗതവും റിലിജിയസ് കണ്‍വീനര്‍ എബ്രഹാം ലിങ്കണ്‍ നന്ദിയും പറത്തു.
ADVERTISEMENT