കടപ്പുറം പഞ്ചായത്തില്‍ കടല്‍ക്ഷോഭത്തിനു ശമനം ലഭിക്കുന്നതിന് വേണ്ടി സുന്നി മഹല്ല് ഫെഡറേഷന്‍ കടപ്പുറം റൈഞ്ച് കമ്മിറ്റിയുടെ നേതൃത്ത്വത്തില്‍ സമൂഹപ്രാര്‍ത്ഥന നടത്തി

33

കടപ്പുറം പഞ്ചായത്തില്‍ കടല്‍ക്ഷോഭത്തിനു ശമനം ലഭിക്കുന്നതിന് വേണ്ടി സുന്നി മഹല്ല് ഫെഡറേഷന്‍ കടപ്പുറം റൈഞ്ച് കമ്മിറ്റിയുടെ നേതൃത്ത്വത്തില്‍ സമൂഹപ്രാര്‍ത്ഥന നടത്തി. സുന്നി മഹല്ല് ഫെഡറേഷന്‍ വൈസ് പ്രസിഡണ്ട് പി.ഹസൈനാര്‍ ഹാജി അദ്ധ്യക്ഷത വഹിച്ചു. ബി.കെ. സുബൈര്‍ തങ്ങള്‍, അഞ്ചങ്ങാടി ഖത്തീബ് ഷെഫീഖ് ഫൈസി, ഉസ്മാന്‍ ദാരിമി, ആസിഫ് വാഫി എന്നിവര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. വിവിധ മഹല്ലുകളെ പ്രതിനിധികളായി ആര്‍.എസ്. മുഹമ്മദ് മോന്‍, പി.എം. മുജീബ്, പി.കെ.ഷാഫി, അബ്ദുഹിമാന്‍ കറുകമാട്, പി.എ. അഷ്ഖറലി, മുഹമ്മദുണ്ണി പുന്നക്കച്ചാല്‍ മഹല്ലുകളിലെ വിശ്വാസികള്‍ എന്നിവര്‍ പ്രാര്‍ത്ഥനസദസ്സില്‍ പങ്കെടുത്തു