പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തിന്റെയും അണ്ടത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ 19 വാര്‍ഡുകളില്‍ നിന്നും തിരഞ്ഞെടുത്ത ആരോഗ്യസേനാ പ്രവര്‍ത്തകര്‍ക്കും, ആശപ്രവര്‍ത്തകര്‍ക്കും മഴക്കാലപൂര്‍വ്വ ശുചീകരണ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജാസ്മിന്‍ ഷാഹിര്‍ ഉല്‍ഘടനം നിര്‍വഹിച്ചു.വൈസ് പ്രസിഡണ്ട് ഇ കെ നിഷാര്‍ അധ്യക്ഷത വഹിച്ചു. ബോധവല്‍ക്കരണ ക്ലാസിന് ബിജു ജേക്കബ് നേതൃത്വം നല്‍കി.