ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍ക്കായി പ്രീ-സ്‌ക്രീനിംഗ് ലബോറട്ടറി പരിശോധനകള്‍ നടത്തി

വടക്കേക്കാട് ജനമൈത്രി പോലീസും, റാഹാ ലാബും സംയുക്തമായി സുരക്ഷിതമായ റോഡുകള്‍, ആരോഗ്യമുള്ള ഡ്രൈവര്‍മാര്‍ എന്ന എന്ന സന്ദേശത്തോടെ പുന്നയൂര്‍ പഞ്ചായത്തിലെ ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍ക്കായി പ്രീ-സ്‌ക്രീനിംഗ് ലബോറട്ടറി പരിശോധനകള്‍ നടത്തി. വടക്കേക്കാട് എസ്.ഐ. സാബു പി.എസ് ക്യാമ്പയിന്‍ ഉല്‍ഘാടനം ചെയ്തു. പുന്നയൂര്‍ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.എ. വിശ്വനാഥന്‍ മുഖ്യാതിഥിയായി. മനാഫ് അഹമ്മദ് , ജസ്റ്റിന്‍ പോള്‍ ചെറുവത്തൂര്‍, ടിന മോഹന്‍ എന്നിവര്‍ സംസാരിച്ചു. പോലീസ് പ്രതിനിധികള്‍, ഓട്ടോ ടാക്‌സി ഡ്രൈവര്‍മാര്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ക്യാമ്പയിന്റെ ഭാഗമായി പ്രമേഹ, കൊളസ്‌ട്രോള്‍, വൃക്ക, യൂറിക് ആസിഡ് , ഫാറ്റി ലിവര്‍, രക്തസമ്മര്‍ദം, സന്ധി വേദന തുടങ്ങിയ വിഭാഗങ്ങളിലെ പരിശോധനകളാണ് സൗജന്യമായി ഓട്ടോ ടാക്‌സി ഡ്രൈവര്‍മാര്‍ക്കായി നടത്തിയത്. ഫെബ്രുവരി 19 മുതല്‍ 22 വരെയുള്ള ദിവസങ്ങളില്‍ എടക്കരയില്‍ ഉള്ള റാഹാ ലാബില്‍ വെച്ച് ക്യാമ്പയിന്റെ ഭാഗമായ പരിശോധനകള്‍ നടത്താവുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.

ADVERTISEMENT