കുന്നംകുളം പ്രസ് ക്ലബ്ബിന്റെ പ്രാദേശിക മാധ്യമ പുരസ്‌കാരം ഹസീന ഇബ്രാഹിമിനും പി.വി സമീറിനും

കുന്നംകുളം പ്രസ് ക്ലബ്ബ് പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെടുത്തിയ പ്രാദേശിക മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച പത്രവാര്‍ത്തക്ക് മാധ്യമം പത്രത്തിന്റെ കൊച്ചി വൈപ്പിന്‍ ലേഖിക ഹസീന ഇബ്രാഹിമും മികച്ച ടെലിവിഷന്‍ വാര്‍ത്തയ്ക്ക് റൈറ്റ് വിഷന്‍ ചേലക്കര റിപ്പോര്‍ട്ടര്‍ പി.വി സമീറും അര്‍ഹരായി. ആഗസ്റ്റ് 5 തിങ്കളാഴ്ച 2.30ന് കുന്നംകുളം ബഥനി കോളേജ് ഓഡിറ്റോറിയത്തില്‍ നടത്തുന്ന പരിപാടിയില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. ആദ്യമായാണ് പ്രസ് ക്ലബ്ബിന്റെ മാധ്യമ പുരസ്‌കാരത്തിന് വനിതാ ലേഖിക അര്‍ഹയാകുന്നത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് പിവി സമീര്‍ ടെലിവിഷന്‍ വാര്‍ത്തയ്ക്കുള്ള പുരസ്‌കാരം നേടുന്നത്. 10,001 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. വാര്‍ത്താ സമ്മേളനത്തില്‍ പ്രസ് ക്ലബ്ബ് പ്രസിഡണ്ട് സി.എഫ് ബെന്നി സെക്രട്ടറി എം.എം മുഹമ്മദ് അജ്മല്‍, ട്രഷറര്‍ സുമേഷ് പി വില്‍സണ്‍ എന്നിവര്‍ പങ്കെടുത്തു.

ADVERTISEMENT