ചാലിശ്ശേരി ജിസിസി ക്ലബ്ബിന്റെ നറുക്കെടുപ്പ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു

ചാലിശ്ശേരി ജിസിസി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് സംഘടിപ്പിച്ച സമ്മാന കൂപ്പണ്‍ നറുക്കെടുപ്പില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഗ്രാമത്തിലെ യുവതലമുറയ്ക്ക് ഫുട്‌ബോള്‍ രംഗത്ത് മികച്ച പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തോടെ 100 രൂപയുടെ സമ്മാന കൂപ്പണ്‍ പദ്ധതി ക്ലബ്ബ് ഒരുക്കിയിരുന്നു. ക്ലബ്ബ് പ്രസിഡന്റ് ഷാജഹാന്‍ നാലകത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സി.വി. മണികണ്ഠന്‍, സെക്രട്ടറി ജിജു ജെക്കബ്, ട്രഷറര്‍ എ.എം. ഇക്ബാല്‍, ജോയിന്റ് സെക്രട്ടറി ഹമീദ് തുറക്കല്‍, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT