പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാന്‍ യുഎന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ പുന്നയൂര്‍ക്കുളത്ത് സംഘടിപ്പിച്ച നേര്‍പഥം ആദര്‍ശ സംഗമം ആവശ്യപ്പെട്ടു. ആല്‍ത്തറ ടൗണ്‍ ജുമാ മസ്ജിദില്‍ നടത്തിയ സമ്മേളനം സംസ്ഥാന സെക്രട്ടറി നാസ്സര്‍ ബാലുശ്ശേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എം.ഹൈദരലി അദ്യക്ഷത വഹിച്ചു. സംസ്ഥാന പ്രതിനിധികളായ മുസ്തഫ മദനി, അസ്ഹര്‍ അബ്ദുല്‍റസാഖ് എന്നിവര്‍ സംസാരിച്ചു നേര്‍പഥം ജില്ലാ കണ്‍വീനര്‍ നാസ്സര്‍ കല്ലൂര്‍ സ്വാഗതവും ഉമ്മര്‍ പിള്ളക്കാട് നന്ദിയും പറഞ്ഞു.
ADVERTISEMENT