പുരോഗമന കലാ സാഹിത്യ സംഘം പോര്‍ക്കുളം യൂണിറ്റ് കണ്‍വെന്‍ഷന്‍ നടത്തി

പുരോഗമന കലാ സാഹിത്യ സംഘം പോര്‍ക്കുളം യൂണിറ്റ് കണ്‍വെന്‍ഷന്‍ നടത്തി. പു.ക.സ കുന്നംകുളം ഏരിയ കമ്മിറ്റി അംഗം അഖില മുകേഷിന്റെ വസതിയില്‍ ഗ്രാമോത്സവം എന്ന പേരില്‍ നടന്ന കണ്‍വെന്‍ഷനില്‍ കലാപരിപാടികള്‍, പുസ്തക ചര്‍ച്ച, അനുമോദന സദസ് എന്നിവ നടന്നു. യൂണിറ്റ് പ്രസിഡണ്ട് പോള്‍സണ്‍ മണ്ടുംപാലിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ഗ്രാമോത്സവം പുകസ ജില്ലാ സെക്രട്ടറി എം.എന്‍ വിനയകുമാര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം ടി പോള്‍സണ്‍ അധ്യക്ഷനായി. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച ഡോ. ബിന്‍സ ബെനറ്റ്, ഡോ. കെ യു ഹരിദാസ്, എം കെ സുധാകരന്‍, വി എന്‍ നിധിന്‍ എന്നിവരെ ആദരിച്ചു. മേഖല സെക്രട്ടറി സുഭാഷ് പി തങ്കന്‍, സി ജി രഘുനാഥ്, കെ പി പ്രേമന്‍, അഖില മുകേഷ് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT