കടപ്പുറം ഗ്രാമപഞ്ചായത്തില്‍ മൃഗ സംരക്ഷണ മേഖലയില്‍ 25 ലക്ഷം രൂപയുടെ പദ്ധതികള്‍ക്ക് തുടക്കമായി. 2024-2025 വര്‍ഷത്തില്‍ 10 പദ്ധതികളിലായി 2,502,000 രൂപയാണ് മൃഗസംരക്ഷണ മേഖലയില്‍ ചെലവഴിക്കുന്നത്. ക്ഷീരകര്‍ഷകര്‍ക്ക് വേണ്ടി കടപ്പുറം മൃഗാശുപത്രിയിലേക്ക് നാലു ലക്ഷം രൂപയുടെ മരുന്നുകള്‍ വിതരണം ചെയ്തു. കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൌക്കത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.പി മന്‍സൂര്‍ അലി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഈ വര്‍ഷത്തെ പ്രധാന പദ്ധതികളെക്കുറിച്ചും ക്ഷീരകര്‍ഷകര്‍ക്കും മറ്റു കര്‍ഷകര്‍ക്കും ലഭിക്കുന്ന വിവിധയിനം ആനുകൂല്യങ്ങളെക്കുറിച്ചും വിശദീകരണവും ചര്‍ച്ചയും നടത്തി. വാര്‍ഡ് മെമ്പര്‍ ബോഷി ചാണശ്ശേരി, ഐശ്വര്യ ഫാര്‍മേഴ്‌സ് ക്ലബ് പ്രസിഡന്റ് ഇസ്മായില്‍ ആര്‍ കെ, വെറ്റിനറി സര്‍ജന്‍ ഡോ.സെബി, വെറ്റിനറി അസിസ്റ്റന്റ് സെബി, ക്ഷീര കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു.