26.1 C
Kunnamkulam
Wednesday, September 9, 2026
Home Bureaus Perumpilavu കുഴിയില്‍ ചാടിയ ബൈക്ക് കാറിനു മുന്‍പിലേക്ക് മറിഞ്ഞു; ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

കുഴിയില്‍ ചാടിയ ബൈക്ക് കാറിനു മുന്‍പിലേക്ക് മറിഞ്ഞു; ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

167

സംസ്ഥാനപാതയില്‍ പാറേമ്പാടം കുരിശുപള്ളിക്കു സമീപം കുഴിയില്‍ ചാടിയ ബൈക്ക് കാറിനു മുന്‍പിലേക്ക് മറിഞ്ഞു കാറും ബൈക്കും കൂട്ടിയിടിച്ചു. ബൈക്ക് യാത്രികന് ഗുരുതര പരിക്കേറ്റു. പോര്‍ക്കുളം കൊങ്ങണൂര്‍ സ്വദേശി വിളക്കുമാടത്തില്‍ വീട്ടില്‍ 62 വയസ്സുള്ള ശശിധരനാണ് പരിക്കേറ്റത്. വ്യാഴാഴ്ച്ച രാത്രി 9 മണിയോടെയാണ് അപകടമുണ്ടായത്. കൊങ്ങണൂരില്‍ നിന്ന് കുന്നംകുളത്തേക്ക് വരികയായിരുന്ന ബൈക്ക് കുഴിയില്‍ ചാടിയതിനെ തുടര്‍ന്ന് കുന്നംകുളം ഭാഗത്ത് നിന്നും പെരുമ്പിലാവ് ഭാഗത്തേക്ക് പോവുകയായിരുന്ന കാറിന്റെ മുന്‍പിലേക്ക് വീണ് ഇരു വാഹനങ്ങളും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ കുന്നംകുളം അഷ്‌റഫ് കൂട്ടായ്മ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ആദ്യം കുന്നംകുളം ദയ റോയല്‍ ആശുപത്രിയിലും പിന്നീട് കുന്നംകുളം ലൈഫ് കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ADVERTISEMENT
error: Content is protected !!