അതിജീവനത്തിനായി രാത്രി സമരം നടത്തി വരവൂര്‍ തളി ഗ്രാമവാസികള്‍. തങ്ങളുടെ ജീവിതം ദുരിതമാക്കുന്ന അറവ് മാലിന്യ പ്ലാന്റിനെതിരെ രാത്രിയില്‍ നടത്തിയ പ്രക്ഷോപത്തില്‍ ഗ്രാമം ഒന്നായ് അണിച്ചേര്‍ന്നു. വരവൂര്‍ പഞ്ചായത്തിന്റെ സമര ചരിത്രത്തില്‍ ഇടം പിടിക്കാവുന്ന പ്രക്ഷോപമാണ് ശനിയാഴ്ച രാത്രിയില്‍ തളി നടുവട്ടത്ത് നടന്നത്.