തിരുവാതിരക്കളി മത്സരഫലത്തെ ചൊല്ലി പ്രതിഷേധം; മത്സരാര്‍ത്ഥികള്‍ വേദി ഉപരോധിച്ചു

ജില്ലാ കലോത്സവ വേദിയില്‍ ഹയര്‍ സെക്കന്ററി വിഭാഗം തിരുവാതിരക്കളി മത്സരഫലത്തെ ചൊല്ലി പ്രതിഷേധം. കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് സ്‌കൂളിലെ വേദി 7ലാണ് മത്സരാര്‍ഥികള്‍ പ്രതിഷേധിച്ചത്. മുന്‍കൂട്ടി നിശ്ചയിച്ച ടീമിനാണ് ഒന്നാംസ്ഥാനം നല്‍കിയത് എന്നാരോപിച്ച മത്സരാര്‍ത്ഥികള്‍ വേദി ഉപരോധിച്ചു. രക്ഷിതാക്കളും അധ്യാപകരും വിധികര്‍ത്താക്കളുമായി വാക്കേറ്റവും ഉണ്ടായി. പോലിസുമായുള്ള ചര്‍ച്ചയെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

 

ADVERTISEMENT