കേരള സ്റ്റേറ്റ് ആശ വര്‍ക്കേഴ്‌സ് യൂണിയന്‍ ചാവക്കാട് മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ പ്രകടനം നടത്തി

ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിക്കുക, മാസാമാസം വേതന നല്‍കുക. പ്രവര്‍ത്തി സര്‍ക്കുലര്‍ ഇറക്കുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കേരള സ്റ്റേറ്റ് ആശ വര്‍ക്കേഴ്‌സ് യൂണിയന്‍ ചാവക്കാട് മിനി സിവില്‍ സ്റ്റേഷനു മുന്നില്‍ പ്രകടനം നടത്തി. ചാവക്കാട് സെന്റ്‌റില്‍ നിന്ന് ആരംഭിച്ച പ്രകടനം മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗം സി.ഐ.ടി.യു ചാവക്കാട് ഏരിയ പ്രസിഡണ്ട് അലി ഉദ്ഘാടനം ചെയ്തു. ആശ വര്‍ക്കേഴ്‌സ് ചാവക്കാട് ഏരിയ പ്രസിഡണ്ട് സബിത പ്രേമന്‍ അധ്യക്ഷയായി. സി.ഐ.ടി യു ചാവക്കാട് ഏരിയ സെക്രട്ടറി എ.എസ് മനോജ് , സ്മൃതി മനോജ്,വിനിത എന്നിവര്‍ സംസാരിച്ചു. തിരുവനന്തപുരത്ത് നടക്കുന്ന ആശ വര്‍ക്കര്‍മാരുടെ അനിശ്ചിത കാല രാപ്പകല്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് പ്രകടനം നടത്തിയത്. പ്രകടനത്തിന് ജോളി ജോണ്‍സന്‍ , അഭിനിശിവാജി , പ്രിയ സ്റ്റാന്‍ലി എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT