കുന്നംകുളം നഗരസഭയിലെ വിവിധ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ നടത്താത്തതില്‍ ചെളിവെള്ളത്തില്‍ കുളിച്ച് പ്രതിഷേധം. പൊതുപ്രവര്‍ത്തകന്‍ സുഭാഷ് ബോസ് ആണ് കാണിയാമ്പാല്‍ കക്കയം സെന്ററില്‍ വേറിട്ട പ്രതിഷേധം നടത്തിയത്. ഇതിനു മുന്നോടിയായി നടന്ന യോഗം തോപ്പില്‍ ഷാ ഉദ്ഘാടനം ചെയ്തു. ജയ്‌സിംഗ് കൃഷ്ണന്‍, അജയഘോഷ് ആനായ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കുന്നംകുളം നഗരസഭക്ക് മു്ന്നിലും സമാന പ്രതിഷേധം നടത്തി. തോപ്പില്‍ ഷാ അധ്യക്ഷത വഹിച്ച യോഗത്തില്‍ വില്‍സണ്‍ പണ്ടാരവളപ്പില്‍, അജയ്‌ഘോഷ് എന്നിവര്‍ പ്രസംഗിച്ചു.