ചാവക്കാട് കടപ്പുറം പഞ്ചായത്തിനെ കടല്‍ക്ഷോഭ ഭീഷണിയില്‍ നിന്ന് സംരക്ഷിക്കുക എന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതിയുടെ നേത്യത്വത്തില്‍ ജനകീയ സമര സദസ്സ് സംഘടിപ്പിച്ചു. അഞ്ചങ്ങാടി വളവില്‍ നടത്തിയ സമരസദസ്സ് തീരദേശ വനിത ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റും പരിസ്ഥിതി പ്രവര്‍ത്തകയുമായ മാഗ്ലിന്‍ ഫിലോമിന ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. ചെല്ലാനം സമരനായകന്‍ വി.ടി.സെബാസ്റ്റ്യന്‍, ജനപ്രതിനിധികളായ കെ.ആഷിത, മുഹമ്മദ് ഗസാലി, സി.വി.സുബ്രഹ്‌മണ്യന്‍, വി.പി.മന്‍സൂര്‍ അലി, മൂക്കന്‍ കാഞ്ചന, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ADVERTISEMENT