സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്‌സ് വെയിറ്റ് ലിഫ്റ്റിംഗില്‍ പുന്നയൂര്‍ക്കുളം സ്വദേശി ഹനാന് വെള്ളി

കേരള സ്‌കൂള്‍ ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ കരസ്ഥമാക്കി മുഹമ്മദ് ഹനാന്‍ ബിന്‍ ഫയാസ്. വെയിറ്റ് ലിഫ്റ്റിംഗ് 96 പ്ലസ് കാറ്റഗറിയിലാണ് മുഹമ്മദ് ഹനാന്‍ ബിന്‍ ഫയാസ് വെള്ളി മെഡല്‍ കരസ്ഥമാക്കിയത്. കഴിഞ്ഞ ജനുവരിയില്‍ സീനിയര്‍ ബോയ്‌സില്‍ സംസ്ഥാന വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഹനാന്‍ വെങ്കലം നേടിയിരുന്നു. കടിക്കാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഹനാന്‍ പുന്നൂക്കാവ് ചന്ദനത്തയില്‍ ഫയാസ്- മുനീറ ദമ്പതികളുടെ മകനാണ്.

 

ADVERTISEMENT
Malaya Image 1

Post 3 Image