25.2 C
Kunnamkulam
Monday, July 13, 2026
Home Bureaus Chavakkad കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നടപടികള്‍ക്കെതിരെ പ്രതിഷേധ പ്രകടനവും ധര്‍ണയും

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നടപടികള്‍ക്കെതിരെ പ്രതിഷേധ പ്രകടനവും ധര്‍ണയും

രാസവള വിലവര്‍ദ്ധനവ്, രാസവളങ്ങളുടെ ലഭ്യതകുറവ് എന്നിങ്ങനെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നടപടിക്കെതിരെ കര്‍ഷക സംഘം ചാവക്കാട് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ പോസ്റ്റോഫീസിലേയ്ക്ക് പ്രകടനവും, ധര്‍ണ്ണയും നടത്തി. ചാവക്കാട് ഇമ്പിച്ചിക്കോയ മന്ദിരത്തില്‍ നിന്ന് ആരംഭിച്ച പ്രകടനം പോസ്റ്റോഫീസിന് മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന ധര്‍ണ്ണ കര്‍ഷക സംഘം സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം മുരളി പെരുനെല്ലി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എം.ആര്‍.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എ.ഡി.ധനീപ്, അബ്ദുള്‍ കരിം, വി.വി ഷെരീഫ് എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി അബ്ബാസ് മാലിക്കുളം സ്വാഗതവും ഏരിയ ജോയിന്റ് സെക്രട്ടറി പി.കെ രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

 

ADVERTISEMENT
error: Content is protected !!