പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു

കൊടകര കുഴല്‍പണ കേസില്‍ ബിജെപിയെ ഒഴിവാക്കിയ ഇഡിയുടെ രാഷ്ട്രീയ പ്രേരിതമായ നിലപാടുകള്‍ക്കെതിരെ സി.പി.എം. ചിറ്റാട്ടുകര ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ബ്രാഞ്ചുകളിലും ലോക്കല്‍ കേന്ദ്രത്തിലും പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ചിറ്റാട്ടുകര കിഴക്കേത്തലയില്‍ നടന്ന പ്രതിഷേധ സമരം മണലൂര്‍ ഏരിയ കമ്മിറ്റി അംഗം പി.ജി സുബിദാസ് ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി ബി.ആര്‍ സന്തോഷ് അദ്ധ്യക്ഷനായി. തുളസി രാമചന്ദ്രന്‍, ലതി വേണുഗോപാല്‍,കൃഷ്ണന്‍ തുപ്പത്ത് , പി കെ രമേഷ് , എ .എസ് സതീഷ് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

ADVERTISEMENT