രാഹുല്‍ഗാന്ധിയെ അറസ്റ്റ് ചെയ്തതിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗുരുവായൂരില്‍ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൈരളി ജംഗ്ഷനില്‍ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി മഞ്ജുളാല്‍ പരിസരത്ത് സമാപിച്ചു. മണ്ഡലം വൈസ് പ്രസിഡണ്ട് ശശിവല്ലാശ്ശേരി, അരവിന്ദന്‍ പല്ലത്ത്, ഒ.കെ.ആര്‍ മണികണ്ഠന്‍, ആര്‍. രവികുമാര്‍, ബാലന്‍ വാറണാട്ട്, പ്രദീഷ് ഓടാട്ട്, നിഖില്‍ജി കൃഷ്ണന്‍, ഹരി എം വാരിയര്‍ ടി.രജിത, പ്രിയ രാജേന്ദ്രന്‍ ,കെ.കെ.രഞ്ജിത്ത്, സുഷ ബാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



