കര്‍ഷക കോണ്‍ഗ്രസ് കടവല്ലൂര്‍ മണ്ഡലം കമ്മിറ്റി കടവല്ലൂര്‍ കൃഷിഭവനുമന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. കേര കൃഷി സംരക്ഷണത്തിനായി ലോക ബാങ്ക് അനുവധിച്ച 139 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ വകമാറ്റി ചിലവഴിക്കാനുള്ള നീക്കത്തിനെതിരെയും നെല്‍ കര്‍ഷകരോടുള്ള സര്‍ക്കാരിന്റെ അവഗണനക്കെതിരെയും കൃഷി ഭവനു മുന്നില്‍ നടത്തിയ ധര്‍ണ്ണ കടവല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ഫൈസല്‍ കാഞ്ഞിരപ്പിള്ളി ഉദ്ഘാടനം ചെയ്തു.
കര്‍ഷക കോണ്‍ഗ്രസ് കടവല്ലൂര്‍ മണ്ഡലം പ്രസിഡണ്ട് കെ. വാസുദേവന്‍ അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ കുന്നംകുളം നിയോജക മണ്ഡലം പ്രസിഡണ്ട് പി.കെ വിനയകുമാര്‍, നിയോജക മണ്ഡലം സെക്രട്ടറി സുലൈമാന്‍ സി കെ , മഹേഷ് തിപ്പിലശ്ശേരി, റസാക്ക് മണിയര്‍കോഡ്, കമറുദ്ധീന്‍ പെരുമ്പിലാവ്, അബ്ദുറഹ്‌മാന്‍ പടിഞ്ഞാക്കര, കുഞ്ഞുമുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിച്ചു.