ഗുരുവായൂര്‍ നഗരസഭ ബജറ്റിനെതിരെ ബിജെപി ഗുരുവായൂര്‍ മുന്‍സിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരസഭ ഓഫീസിന് മുന്നില്‍ പ്രതിഷേധാഗ്‌നി സംഘടിപ്പിച്ചു. ഗുരുവായൂര്‍ മണ്ഡലം പ്രസിഡന്റ് അനില്‍ മഞ്ചറമ്പത്ത് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ ശോഭാ ഹരി നാരായണന്‍ ഉദ്ഘാടനം ചെയ്തു. പാവറട്ടി മണ്ഡലം പ്രസിഡന്റ് എം.ആര്‍.വിശ്വന്‍ പ്രതിഷേധാഗ്‌നി തെളിയിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി ടി.വി.വാസുദേവന്‍ സ്വാഗതവും സുജയന്‍ മാമ്പുള്ളി നന്ദിയും പറഞ്ഞു. കൗണ്‍സിലര്‍ ജ്യോതി രവീന്ദ്രനാഥ്, മനീഷ് കുളങ്ങര,
കെ.സി വേണുഗോപാല്‍, ജിഷാദ് ശിവന്‍, പ്രസന്നന്‍ വലിയ പറമ്പില്‍, ദീപ ബാബു, ജിതിന്‍ കാവീട്, ദീപക് തിരുവെങ്കിടം, മനോജ് പൊന്നുപറമ്പില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.