അശാസ്ത്രീയ കടല്‍ഭിത്തി നിര്‍മാണത്തിനെതിരെ പ്രതികരിച്ച അണ്ടത്തോട്ടെ ജനങ്ങളെ ആക്ഷേപിച്ചുവെന്നാരോപിച്ച് എന്‍ കെ അക്ബര്‍ എംഎല്‍എക്കെതിരെ ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം നടത്തി. അണ്ടത്തോട് സെന്ററില്‍ നടന്ന സംഗമത്തില്‍ സമരസമിതി ചെയര്‍മാന്‍ എ എം അലാവുദ്ധീന്‍ അധ്യക്ഷത വഹിച്ചു. ചാവക്കാട് ബ്ലോക്ക് വൈസ് പ്രസിഡന്റ് മന്നലാംകുന്ന് മുഹമ്മദുണ്ണി മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. അബ്ദുസമദ് അണ്ടത്തോട്, യഹിയ മന്നലാംകുന്ന്, കമാല്‍, എന്‍ ആര്‍ ഗഫൂര്‍, പഞ്ചായത്ത് മെമ്പമാരായ കെ എച്ച് ആബിദ്, ഷാനിബ മൊയ്തുണ്ണി, കണ്‍വീനര്‍ എ കെ മൊയ്തുണി, മുസ്തഫ കമാല്‍ എന്നിവര്‍ സംസാരിച്ചു.