26.5 C
Kunnamkulam
Sunday, September 20, 2026
Home Bureaus Punnayurkulam എന്‍ കെ അക്ബര്‍ എംഎല്‍എക്കെതിരെ പ്രതിഷേധ സംഗമം നടത്തി

എന്‍ കെ അക്ബര്‍ എംഎല്‍എക്കെതിരെ പ്രതിഷേധ സംഗമം നടത്തി

73

അശാസ്ത്രീയ കടല്‍ഭിത്തി നിര്‍മാണത്തിനെതിരെ പ്രതികരിച്ച അണ്ടത്തോട്ടെ ജനങ്ങളെ ആക്ഷേപിച്ചുവെന്നാരോപിച്ച് എന്‍ കെ അക്ബര്‍ എംഎല്‍എക്കെതിരെ ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം നടത്തി. അണ്ടത്തോട് സെന്ററില്‍ നടന്ന സംഗമത്തില്‍ സമരസമിതി ചെയര്‍മാന്‍ എ എം അലാവുദ്ധീന്‍ അധ്യക്ഷത വഹിച്ചു. ചാവക്കാട് ബ്ലോക്ക് വൈസ് പ്രസിഡന്റ് മന്നലാംകുന്ന് മുഹമ്മദുണ്ണി മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. അബ്ദുസമദ് അണ്ടത്തോട്, യഹിയ മന്നലാംകുന്ന്, കമാല്‍, എന്‍ ആര്‍ ഗഫൂര്‍, പഞ്ചായത്ത് മെമ്പമാരായ കെ എച്ച് ആബിദ്, ഷാനിബ മൊയ്തുണ്ണി, കണ്‍വീനര്‍ എ കെ മൊയ്തുണി, മുസ്തഫ കമാല്‍ എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!