കസ്റ്റഡി മര്‍ദനം; ജനകീയ പ്രതിഷേധ സദസ്സ് നടത്തി

യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ്.സുജിത്തിനെ ക്രൂരമര്‍ദനത്തിന് ഇരയാക്കിയ പോലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പുന്നയൂര്‍ക്കുളം ആല്‍ത്തറയില്‍ ജനകീയ പ്രതിഷേധ സദസ്സ് നടത്തി. പുന്നയൂര്‍ക്കുളം, പുന്നയൂര്‍, വടക്കേക്കാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടന്ന പ്രതിഷേധം, കെ.പി.സി.സി. സെക്രട്ടറി കെ.ബി.ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് പുന്നയൂര്‍ക്കുളം മണ്ഡലം പ്രസിഡന്റ് പി.പി.ബാബു അധ്യക്ഷത വഹിച്ചു. കെ.എസ്.യു. സംസ്ഥാന സെക്രട്ടറി കണ്ണന്‍ നമ്പ്യാര്‍ മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ എ.എം.അലാവുദ്ധീന്‍, പി ഗോപാലന്‍, അജയ്കുമാര്‍, പി രാജന്‍ കെ.കെ. ഷുക്കൂര്‍, സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT