പന്തം കൊളുത്തി പ്രതിഷേധ സമരം സംഘടിപ്പിച്ചു

ശബരിമല സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ കുറ്റക്കാരായ മന്ത്രി വി.എന്‍. വാസവനും ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് പി എസ് പ്രശാന്തും രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എളവള്ളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാകയില്‍ പന്തം കൊളുത്തി പ്രതിഷേധ സമരം സംഘടിപ്പിച്ചു. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ഒ.ജെ.ഷാജന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡണ്ട് പ്രസാദ് വാക അധ്യക്ഷനായി. പ്രസാദ് പണിക്കന്‍, തച്ചങ്കുളം പരമേശ്വരന്‍, സുബിരാജ് തോമസ്, പി ആര്‍ പ്രേമന്‍, കെ.രവീന്ദ്രന്‍, റാഷിദ് എളവള്ളി,ടി പി ബാബു, ബാലചന്ദ്രന്‍ തെക്കേപ്പാട്ട്, സി.ടി.ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു. ജിജി ഡേവിഡ്, കെ എസ് ചന്ദ്രന്‍, വിജയ ശശീധരന്‍, സുനിത സുരേഷ്, രജിത ഷിജു എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

ADVERTISEMENT