33.4 C
Kunnamkulam
Tuesday, October 13, 2026
Home Bureaus Kechery വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും പൊതുയോഗങ്ങളും നടത്തി കണ്ടാണശ്ശേരി കോണ്‍ഗ്രസ്

വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും പൊതുയോഗങ്ങളും നടത്തി കണ്ടാണശ്ശേരി കോണ്‍ഗ്രസ്

13

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസ് കണ്ടാണശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും പൊതുയോഗങ്ങളും നടത്തി. കുനംമൂച്ചി സെന്ററില്‍ നടന്ന പൊതുയോഗം മണ്ഡലം പ്രസിഡണ്ട് ഷാജു തരകന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ഭാരവാഹികളായ ജയ്‌സണ്‍ ചാക്കോ എന്‍. എ നൗഷാദ് ജസ്റ്റിന്‍ കൂനംമൂച്ചി എ എം മൊയ്തീന്‍ എന്നിവര്‍ സംസാരിച്ചു . മറ്റം സെന്റില്‍ നടന്ന പൊതുയോഗം മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍സെക്രട്ടറി റൂബി ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് ഷെല്‍ബിന്‍ മറ്റം, സഹകരണ ബാങ്ക് ഡയറക്ടര്‍ കെ ജെ ബിജു എന്നിവര്‍ സംസാരിച്ചു. ആളൂരില്‍ ദളിത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എംകെ അപ്പു ഉദ്ഘാടനം ചെയ്തു. മറ്റം സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗങ്ങളായ
വി ജയശങ്കര്‍, സിംസണ്‍ കൂത്തൂര്‍, ക്ഷീര സഹകരണ സംഘംപ്രസിഡണ്ട് കെ. എസ്.വാസു എന്നിവര്‍ സംസാരിച്ചു.
ചൊവ്വല്ലൂരില്‍ നടന്ന പൊതുയോഗത്തില്‍ കെ. എച്ച് ഇഖ്ബാല്‍, കെ കെ അഷ്‌റഫ് ഹാജി, പി എച്ച് റഷീദ്, ജെയിംസ് മാസ്റ്റര്‍ എന്നിവരും സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!