പ്രതിരോധ സംഗമം സംഘടിപ്പിച്ചു

ലഹരി മാഫിയ നാടിനെ കീഴടക്കുമ്പോള്‍ സര്‍ക്കാര്‍ നോക്കു കുത്തിയാവരുത് എന്ന പ്രമേയവുമായി വെല്‍ഫയര്‍ പാര്‍ട്ടി പുന്നയൂര്‍കുളം പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫീസിനു മുന്നില്‍ പ്രതിരോധ സംഗമം സംഘടിപ്പിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മുസ്തഫ കമാല്‍ അധ്യക്ഷത വഹിച്ചു. ഗുരുവായൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് കരീം മുടവത്തേല്‍ ഉദ്ഘാടനം ചെയ്തു. അബ്ദു സ്സമദ് അണ്ടത്തോട് മുഖ്യപ്രഭാഷണം നടത്തി. പ്രവാസി വെല്‍ഫയര്‍ ഫോറം ജില്ലാ പ്രസിഡന്റ് പി.കെ.അക്ബര്‍ സമാപനം പ്രസംഗം നടത്തി. പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി സാദിക്ക് തറയില്‍ സ്വാഗതവും അബൂബക്കര്‍ നാട്ടുരുചി നന്ദിയും പറഞ്ഞു. ഹുസൈന്‍ മടപ്പന്‍, ജലാല്‍ ചമ്മന്നൂര്‍, ഉമ്മര്‍ കടിക്കാട്, സിറാജ് എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT