മധ്യപ്രദേശില്‍ കത്തോലിക്ക പുരോഹിതരെ ആക്രമിച്ചതില്‍ പ്രതിഷേധിച്ചു

മദ്ധ്യപ്രദേശിലെ ജബല്‍പൂരില്‍ കത്തോലിക്ക പുരോഹിരതരെയും വിശ്വാസികളെയും അക്രമിച്ച സംഭവത്തില്‍ മരത്തംകോട് ഇടവക കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധയോഗം ഇടവക വികാരി ഫാ.ജോഫി ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത വര്‍ക്കിംങ് കമ്മിറ്റി അംഗം ഡോ. ജോണ്‍സന്‍ ആളൂര്‍, യൂണിറ്റ് പ്രസിണ്ടന്റ് റോയ് അക്കര, കൈക്കാരന്‍ തോമസ് ചക്രമാക്കില്‍, കുടുംബ കൂട്ടായ്മ കേന്ദ്രസമിതി കണ്‍വീനര്‍ റന്‍ഞ്ചി എം.പി, ഫൊറോന കത്തോലിക്ക കോണ്‍ഗ്രസ് വൈസ് പ്രസിണ്ടന്റ് ജാര്‍ളി റോബര്‍ട്ട്, എന്നിവര്‍ പ്രസംഗിച്ചു. ജെയിംസ് വടക്കന്‍, ജിജോ ചാഴൂര്‍, സി.വി ജോസ്, ടി.എഫ് ജോണ്‍സന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT