2021 നവംബര്‍ 8 ന് ശേഷം ജോലിയില്‍ പ്രവേശിച്ച കേരളത്തിലെ അധ്യാപകരെ ഒന്നടങ്കം ദിവസ വേദനക്കാരാക്കിയ ഉത്തരവിന് എതിരെയുള്ള കോടതി വിധിയില്‍ ചില മാനേജ്‌മെന്റ് കള്‍ക്ക് മാത്രമായി അനുകൂല ഉത്തരവ് ഇറക്കിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കെ.എസ്.ടി.യു ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുന്നംകുളം സിവില്‍ സ്റ്റേഷനു മുന്നില്‍ പ്രതിഷേധ സംഗമം നടത്തി. പ്രതിക്ഷേധം സംസ്ഥാന സെക്രട്ടറി എം എ ജാബിര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ബഹു ഭൂരിഭാഗം മാനേജ്‌മെന്റുകളേയും പരിഗണിക്കാതെ ഒരു വിഭാഗത്തിന് വേണ്ടി മാത്രം ഉത്തരവ് ഇറക്കിയത് അംഗീകരിക്കാനാവില്ലെന്നും അദ്ധ്യാപകര്‍ക്ക് നിയമന അംഗീകാരം ലഭിക്കുന്നത് വരെ സമരവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. കെ. എസ്. ടി യു ജില്ലാ സെക്രട്ടറി ഫൈസല്‍ മാസ്റ്ററുടെ അദ്ധ്യക്ഷനായി. പ്രതിഷേധ സംഗമത്തിന് നേതാക്കളായ വിപിന്‍ദാസ് വി.കെ, ഷഫീക്ക് കെ.എ , അഫ്‌സല്‍ വി.കെ, ഷമീര്‍ പി.എം എന്നിവര്‍ നേതൃത്വം കൊടുത്തു. ജില്ലാ ഉപാദ്ധ്യക്ഷന്‍ എ.എ സിറാജുദ്ദീന്‍ സ്വാഗതവും ഇസ്മയില്‍ പി.പി നന്ദിയും പറഞ്ഞു.