രാഷ്ട്രീയം ലക്ഷ്യം വെച്ചു കൊണ്ടുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പ്രവര്‍ത്തനത്തിനെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി പഴഞ്ഞി ലോക്കല്‍ കമ്മറ്റി പന്തംകൊളുത്തി പ്രകടനം നടത്തി. കുഴല്‍പ്പണ കേസില്‍ പ്രതികളായ ബി.ജെ.പി അംഗങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ടി കൊടകര കുഴല്‍പ്പണക്കേസ് ഇ.ഡി അട്ടിമറിച്ചിരിക്കുകയാണെന്നും, അതിന് തെളിവാണ് ഇപ്പോള്‍ ഇ.ഡി സമര്‍പ്പിച്ചിട്ടുള്ള കുറ്റപത്രമെന്നും, ബി.ജെ.പിയെ കേസില്‍ നിന്നും രക്ഷപ്പെടുത്തുക എന്ന ലക്ഷ്യം മാത്രമാണ് ഇ. ഡിയുടേതെന്നും ആരോപിച്ചുകൊണ്ടുള്ള മുദ്രാവാക്യവുമായി പഴഞ്ഞി ജറുസലേം സെന്ററില്‍ നിന്നും ആരംഭിച്ച പന്തം കൊളുത്തി പ്രകടനം അയിനൂര്‍ സെന്ററില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗം സിപിഐ. കുന്നംകുളം ഏരിയ കമ്മിറ്റി അംഗം എന്‍.കെ ഹരിദാസന്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എ . എ മണികണ്ഠന്‍ അദ്ധ്യക്ഷത വഹിച്ചു. പി.സി ചന്ദ്രന്‍ സ്വാഗതവും, എ .കെ സത്യന്‍ നന്ദിയും പറഞ്ഞു.