അണ്ടത്തോട് തങ്ങള്‍പടി ബീച്ചില്‍ ആരംഭിച്ച കള്ള് ഷാപ്പ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് പുന്നയൂര്‍ക്കുളം പഞ്ചായത്ത് കമ്മറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി. യാതൊരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെ പുതുതായി തുറന്ന’ഷാപ്പ് അടച്ച്പൂട്ടണമെന്നും അല്ലാത്ത പക്ഷം ശക്തമായ ജനകീയ സമരത്തിന് ലീഗ് നേതൃത്വം കൊടുക്കുമെന്നും മാര്‍ച്ചിനെ അഭിസംബോധനം ചെയ്ത നേതാക്കള്‍ പറഞ്ഞു. പെരിയമ്പലം സെന്ററില്‍ നിന്നാരംഭിച്ച പ്രതിഷേധ മാര്‍ച്ച് കള്ള് ഷാപ്പിന്റെ മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് യോഗത്തില്‍ മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മൊയ്തുണ്ണി അദ്ധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് ജില്ല വൈസ് പ്രസിഡന്റ് വി.കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി കബിര്‍ ഫൈസി മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി ഹുസൈന്‍ വലിയകത്ത് സ്വാഗതവും സി എം ഗഫൂര്‍ നന്ദിയും പറഞ്ഞു. മുഖ്താര്‍, ഫൈസല്‍ തരകത്ത് , സലാം കാര്യാടത്ത് ഫസലു , ഷക്കിര്‍, ഇര്‍ഷാദ് , സക്കരിയ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
Home Bureaus Punnayurkulam മുസ്ലിം ലീഗ് പുന്നയൂര്‍ക്കുളം പഞ്ചായത്ത് കമ്മറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി