പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

ഗുരുവായൂര്‍ ആനകോട്ടയിലെ കൊമ്പന്‍ ഗോകുലിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ട് വരിക, ഗുരുവായൂരപ്പന്റെ ആനകള്‍ക്ക് ദേവസ്വം കൃത്യമായ സംരക്ഷണം ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

ആനക്കോട്ടക്കു മുന്നില്‍ നടത്തിയ പ്രതിഷേധം ബിജെപി ഗുരുവായൂര്‍ മണ്ഡലം പ്രസിഡന്റ് അനില്‍ മഞ്ചറമ്പത്ത് ഉദ്ഘാടനം ചെയ്തു. പൂക്കോട് ഏരിയ പ്രസിഡന്റ് ജിതിന്‍ കാവീട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.ആര്‍ ചന്ദ്രന്‍, കെ.സി വേണുഗോപാല്‍, കെ.കെ സുമേഷ്‌ കുമാര്‍, മണ്ഡലം വൈസ് പ്രസിഡന്റ്മാരായ മനീഷ് കുളങ്ങര, കെ.സി രാജു, സെക്രട്ടറിമാര്‍ മറ്റ് പ്രവര്‍ത്തകരും പങ്കെടുത്തു.

ADVERTISEMENT